tourist bus accident at kozhikode puthiyappa
കോഴിക്കോട് പുതിയപ്പായിൽ കുട്ടികളുമായി വിനോദയാത്രക്കെത്തിയ ബസ് അപകടത്തിൽപ്പെട്ടു. നിരവധിപ്പേർക്ക് പരിക്ക്. എട്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. പുതിയാപ്പയ്ക്കടുത്ത് വച്ച് നിയന്ത്രണം വിട്ട് ബസ് അടുത്തുള്ള വീട്ടിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.ഉച്ചയ്ക്ക് 3 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യനൂരിലെ ഷോണായീസ് സ്കൂളിലെ വിദ്യാർഥികളാണ് കോഴിക്കോട് ബീച്ച് കാണാനായി എത്തിയത്. രണ്ടു ബസുകളിലായാണ് ഇവർ കോഴിക്കോട് എത്തിയത്. ഇതിൽ അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഗ്രീന്‍ബേര്‍ഡ് എന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.ബസിൽ ആകെ 42 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ബസ് ഇടിച്ചു കയറിയ വീട്ടിനുള്ളിലുണ്ടായിരുന്ന ഗര്‍ഭിണിക്ക് അടക്കം പരിക്കേറ്റിണ്ടുണ്ട്. ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.